Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Vendors

Kottayam

ത​​ദ്ദേ​​ശ ബ​​ജ​​റ്റി​​ല്‍ തെ​​രു​​വു​​നാ​​യ​​ക​​ള്‍​ക്ക് ഇ​​ട​​മു​​ണ്ടാ​​യേ തീ​​രൂ...

കോ​​ട്ട​​യം: ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ന​​ഗ​​ര​​സ​​ഭ​​ക​​ളും പു​​തി​​യ ബ​​ജ​​റ്റ് എ​​ഴു​​ത്തി​​ന്‍റെ തി​​ര​​ക്കി​​ലാ​​ണ്. നാ​​ട്ടി​​ലും ന​​ഗ​​ര​​ത്തി​​ലും അ​​ല​​ഞ്ഞു​​തി​​രി​​ഞ്ഞ് ജ​​ന​​ങ്ങ​​ളെ ക​​ടി​​ച്ചു​​കീ​​റു​​ന്ന തെ​​രു​​വു​​നാ​​യ​​ക​​ളെ കൂ​​ട്ടി​​ല​​ട​​യ്ക്കാ​​ന്‍ വി​​പു​​ല​​മാ​​യ പ​​ദ്ധ​​തി​​യാ​​ണ് ജ​​ന​​ങ്ങ​​ള്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഓ​​രോ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലും ര​​ണ്ടോ മൂ​​ന്നോ ഷെ​​ല്‍​ട്ട​​ര്‍ ഹോ​​മു​​ക​​ള്‍ പ​​ണി​​ത് അ​​ല​​യു​​ന്ന നാ​​യ​​ക​​ളെ തീ​​റ്റ​​കൊ​​ടു​​ത്തും പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്‌​​പെ​​ടു​​ത്തും സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​ണ് പൊ​​തു ആ​​വ​​ശ്യം. ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് ഷെ​​ല്‍​ട്ട​​ര്‍ ഹോ​​മു​​ക​​ള്‍ പ​​ണി​​യാ​​നു​​ള്ള സ്ഥ​​ലം ഏ​​റെ​​യു​​ണ്ട്. അ​​ത​​ല്ലെ​​ങ്കി​​ല്‍ സ്ഥ​​ലം വി​​ല​​കൊ​​ടു​​ത്തു വാ​​ങ്ങാം.

അ​​ഞ്ചു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ ഒ​​രു ല​​ക്ഷ​​ത്തി​​ല്‍​പ​​രം പേ​​രെ തെ​​രു​​വു​​നാ​​യ ക​​ടി​​ച്ച​​താ​​യാ​​ണ് ക​​ണ​​ക്ക്. ഇ​​തി​​ല്‍ പേ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് മൂ​​ന്നു പേ​​ര്‍​ക്ക് മ​​ര​​ണ​​വും സം​​ഭ​​വി​​ച്ചു. സ​​മീ​​പ​​വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ നി​​ര​​വ​​ധി പേ​​രെ ക​​ടി​​ച്ച നാ​​യ​​ക​​ള്‍​ക്ക് പേ​​വി​​ഷ​​ബാ​​ധ​​യു​​ള്ള​​താ​​യി ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഭീ​​തി​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണ് നി​​ല​​നി​​ല്‍​ക്കു​​ന്ന​​ത്. കൊ​​ല്ലം കോ​​ര്‍​പ​​റേ​​ഷ​​നി​​ല്‍ പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി തെ​​രു​​വു​​നാ​​യ​​ക​​ളെ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഷെ​​ല്‍​ട്ട​​ര്‍ ഹോ​​മി​​ലാ​​ക്കു​​ന്ന ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു. ജി​​ല്ല​​യി​​ല്‍ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം നാ​​യ​​ക​​ള്‍ അ​​ല​​ഞ്ഞു തി​​രി​​യു​​ന്ന​​ത്. കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രും നി​​ര​​ത്തു ക​​ച്ച​​വ​​ട​​ക്കാ​​രും ഓ​​ട്ടോ തൊ​​ഴി​​ലാ​​ളി​​ക​​ളും ജീ​​വ​​ന്‍ പ​​ണ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് നാ​​യ​​ക​​ള്‍​ക്കു മു​​ന്നി​​ലൂ​​ടെ പോ​​കു​​ന്ന​​ത്.

നാ​​യ​​ക​​ളെ പി​​ടി​​കൂ​​ടു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ര​​ണ്ട് ഷെ​​ല്‍​ട്ട​​ര്‍ ഹോ​​മു​​ക​​ള്‍ വീ​​തം തു​​ട​​ങ്ങു​​മെ​​ന്നു​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ വ​​ര്‍​ഷം സ​​ര്‍​ക്കാ​​ര്‍ വാ​​ഗ്ദാ​​നം. എ​​ന്നാ​​ല്‍ ഇ​​ത് എ​​ങ്ങു​​മെ​​ത്തി​​യി​​ട്ടി​​ല്ല. നാ​​യ​​പി​​ടി​​ത്തം ന​​ട​​ത്തി​​യാ​​ല്‍​ത​​ന്നെ ഷെ​​ല്‍​ട്ട​​ര്‍ ഹോം ​​തു​​ട​​ങ്ങും​​വ​​രെ പി​​ടി​​കൂ​​ടു​​ന്ന നാ​​യ​​ക​​ളെ എ​​ന്ത് ചെ​​യ്യു​​മെ​​ന്ന് കാ​​ര്യ​​ത്തി​​ല്‍ വ്യ​​ക്ത​​ത​​യി​​ല്ല.

നാ​​യ​​പി​​ടി​​ത്ത​​ക്കാ​​ര്‍​ക്കു​​ള്ള വേ​​ത​​നം വ​​ര്‍​ധി​​പ്പി​​ക്കാ​​നും ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണം. ഇ​​തി​​നാ​​യി കു​​ടും​​ബ​​ശ്രീ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് പ​​രി​​ശീ​​ല​​നം ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ലും വേ​​ത​​നം ന​​ല്‍​കു​​ന്ന​​തി​​ല്‍ വ​​ലി​​യ വീ​​ഴ്ച​​യു​​ണ്ടാ​​യി. മാ​​ത്ര​​മ​​ല്ല നാ​​യ​​പി​​ടി​​ത്ത​​ത്തി​​നെ​​തി​​രേ മൃ​​ഗ​​സ്‌​​നേ​​ഹി​​ക​​ള്‍ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Latest News

Corehub Up